Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആലപ്പുഴ സ്വദേശി അറസ്റ്റില്‍. ആലപ്പുഴ സനാതനപുരം സ്വദേശി പ്രേം ശങ്കര്‍(34)നെയാണ് കഴിഞ്ഞ ദിവസം കല്‍പ്പറ്റ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ അതേ ആശുപത്രിയില്‍ പര്‍ച്ചേസ് മാനേജറായി ജോലി ചെയ്യുമ്പോഴാണ് പ്രതി പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് വര്‍ഷത്തോളം യുവതി ഇയാളുടെ കൂടെ താമസിച്ചിരുന്നു. ഇതിനിടെ പല കാരണങ്ങള്‍ പറഞ്ഞ് എട്ട് ലക്ഷത്തോളം രൂപ തന്നില്‍ നിന്നും വാങ്ങിയെടുത്തെന്നും യുവതി മൊഴി നല്‍കി.

മെയ് മാസത്തിലാണ് യുവതി മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി കൂടുതല്‍ യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഈ യുവതിയുമായി ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ്് പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close