KeralaNews

എയര്‍ ഇന്ത്യയ്‌ക്കെതിരെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികൾ

എയര്‍ ഇന്ത്യയുടെ ക്രൂരത മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികളോട്. ഒരു രാത്രി മുഴുവന്‍ ചെന്നൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് നിന്ന് ചൈനയിലേയ്ക്ക് തിരിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് വിമാനം വൈകിയതിന്‍റെ പേരില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. അധികൃതര്‍ ഇവരെ അടുത്ത വിമാനത്തില്‍ കയറ്റി വിടാനോ താമസസൗകര്യമൊരുക്കാനോ തയ്യാറായില്ല. അതേസമയം എയര്‍ ഇന്ത്യ അധികൃതർ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനും വിസമ്മതിച്ചു.

ഇവര്‍ക്ക് വെള്ളിയാഴ്ച്ചയാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. അതിനു മുന്നോടിയായി ചൈനയിലെത്താന്‍ യാത്ര തിരിച്ച തിരുവനന്തപുരം സ്വദേശി അപര്‍ണ, കൊല്ലം സ്വദേശികളായ കാര്‍ത്തിക, ഗോപിക എന്നിവരാണ് ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേയ്ക്കും തുടര്‍ന്ന് കൊല്‍ക്കത്തയിലേയ്ക്കും അവിടെ നിന്ന് ചൈനയിലേയ്ക്കുമാണ് പോകേണ്ടിയിരുന്നത്.എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേയ്ക്കുള്ള വിമാനം വൈകിയതോടെ ഇവര്‍ക്ക് തുടര്‍ വിമാനത്തില്‍ കയറാനായില്ല. ഇതോടെ വിദ്യാര്‍ഥിനികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

സംഭവം എയര്‍ ഇന്ത്യ അധികൃതരോട് പറഞ്ഞെങ്കിലും അവരും കൈമലര്‍ത്തി. ഒടുവില്‍ ഇവർ തന്നെ ഏറെ പണിപ്പെട്ടാണ് അര്‍ധരാത്രി സ്വയം താമസ സൗകര്യം കണ്ടെത്തി. കൃത്യസമയത്ത് ക്ലാസില്‍ എത്തിയില്ലെങ്കില്‍ ഇവരുടെ പഠനം പാതി വഴിയില്‍ നിലയ്ക്കും. അതിനാല്‍ എയര്‍ ഇന്ത്യയ്‌ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് വിദ്യാര്‍ഥിനികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button