NewsLife Style

ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത

ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത. ഹെൽമറ്റിനോട് അരോചകം തോന്നുന്നവർക്ക് ഇനി രാമതുളസിയുടെ നറുമണം നുകർന്ന് യാത്ര ചെയ്യാം. ഈ സംരംഭത്തിന് രൂപം നൽകിയത് പ്രകൃതി സൗഹൃദ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഡസ്കാണ്.

ഹെൽമെറ്റ് ധരിക്കുന്നതിനു മുൻപ് ചെവിയുടെ ഇരുവശവും ഇലകളിൽ ഏറ്റവും പവിത്രമായ തുളസിയുടെ ഇലകൾ വയ്ക്കുക. എണ്ണ ഗ്രന്ഥികൾ ഉള്ളതുകൊണ്ട് തുളസിയിലകളിൽ നിന്നും ലഭിക്കുന്ന വാസന യാത്രക്കാർക്ക് ഹെൽമറ്റിനോടുള്ള അസ്വസ്ഥത മാറ്റുകയും ജലദോഷം പോലുള്ള അസുഖത്തെ തടയുകയും ചെയ്യും.

വാഹനങ്ങളിൽ ലളിതമായി ഏതുസമയത്തും ഇലകൾ ഉപയോഗിക്കുന്നതിന് അനുയോജ്യമായ രീതിയിൽ മുളങ്കൊമ്പിൽ നട്ടുവളർത്തിയ ഈ ദിവ്യസസ്യം വച്ചുപിടിപ്പിക്കാം. 200 രൂപയാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള ഈ ജൈവതേജസ്സിന് വില. ടൂറിസ്റ്റ് ഡസ്കിന്റെ എറണാകുളം ബോട്ടുജട്ടിയിലെ കൗണ്ടറിൽ നിന്നും ഇതിന്റെ സേവനം ലഭ്യമാകും. നഗരാതിർത്തിയിലുള്ള ആവശ്യക്കാർക്ക് ഓഫീസുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button