NewsIndia

ആം ആദ്മി പാര്‍ട്ടി കൺവീനർക്കെതിരെ നടപടി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ ആം ആദ്മി പാര്‍ട്ടി നീക്കി. കെജ്‌രിവാളിന്റെ സാനിധ്യത്തില്‍ ഡൽഹിയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വീനര്‍ സുഛ സിങ് ഛോട്ടേപൂരിനെ നീക്കാന്‍ തീരുമാനിച്ചത്. സിങിനെ പുറത്താക്കണമെന്ന് രണ്ട് എംപിമാരും സംസ്ഥാന കമ്മറ്റിയും കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ആരോപണം നിഷേധിച്ച് പാര്‍ട്ടി തന്നെ പിന്തുണക്കാത്തതില്‍ നിരാശനാണെന്ന് ഛോട്ടേപൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങൾ പുറത്ത് വിടാൻ തയ്യാറാകണമെന്നും കെജ്‌രിവാള്‍ സിഖ് വിരുദ്ധനാണ്, യാതൊരു തെറ്റും ചെയ്യാത്ത തന്നെ കെജ്‌രിവാള്‍ ശിക്ഷിക്കുകയായിരുന്നുവെന്നും ഛോട്ടേപ്പൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവർത്തകൻ തന്നെയാണ് ഛോട്ടേപ്പൂര്‍ സ്ഥാനാര്‍ഥിത്വത്തിന് പണം വാങ്ങുന്നത് ഒളികാമറയില്‍ ചിത്രീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button