NewsInternational

അബുദാബിയില്‍ കള്ള ടാക്‌സിക്കാര്‍ അറസ്റ്റില്‍ : അറസ്റ്റിലായവരില്‍ മലയാളികളും

അബുദാബി: അബുദാബി ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ അനധികൃതമായി ടാക്‌സി സര്‍വ്വീസ് നടത്തുന്ന അമ്പതോളം ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഏഷ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നു.

സ്വന്തം കാറുകളില്‍ യാത്രക്കാരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് എത്തിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയുമാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button