KeralaNews

ഹാജി അലി ദർഗ വിധി ഊർജം പകർന്നു: തൃപ്തി ദേശായി ശബരിമലയിലേക്ക്

മുംബൈ: ഹാജി അലി ദര്‍ഗയിൽ സ്ത്രീപ്രവേശനം സംബദ്ധിച്ച അനുകൂലവിധിയുടെ പശ്ചാലത്തിൽ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് അഹമ്മദ് നഗറിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗക്ഷേത്രത്തിലും പ്രവേശനം ലഭിച്ചത്. ഹൈക്കോടതിവിധി വന്ന സാഹചര്യത്തില്‍ ഞായറാഴ്ച ഹാജി അലി ദര്‍ഗയിലെത്തി പ്രാര്‍ഥിക്കുമെന്നും ട്രസ്റ്റ് അനുവദിക്കുന്ന സ്ഥലംവരെയേ കയറുകയുള്ളൂവെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമലയുടെ വിഷയം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ ദേവസ്വംബോര്‍ഡിന് കത്തയച്ചിരുന്നെന്നും എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല എന്നും അവർ പറഞ്ഞു. ഹാജി അലി ദർഗ ഊർജം പകർന്നുവെന്നും അതേ ഊർജത്തോടെ ശബരിമലയിലേക്ക് എത്തുമെന്നും തൃപ്തി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button