NewsSports

കൊമ്പന്മാര്‍ തുടങ്ങി

തിരുവനന്തപുരം :ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപിനു കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമായി. അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെയും മുഖ്യ ഗോളി ഗ്രഹാം സ്റ്റാക്കിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് .കോച്ച് സ്റ്റീവൻ കോപ്പലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട് .എല്ലാ താരങ്ങളും പരിശീലന ക്യാംപിൽ എത്താത്തതിനാൽ രാവിലത്തെ പരിശീലനം ഒഴിവാക്കി പകരം വൈകുന്നേരം മുതലായിരിക്കും പരിശീലനം നടക്കുക .

നിലവിൽ മലയാളിതാരങ്ങളായ മുഹമ്മദ് റാഫി, പ്രശാന്ത് വിദേശതാരങ്ങളായ അന്റോണിയോ ജർമൈൻ, മൈക്കൽ ചോപ്ര എന്നിവരരടക്കം പന്ത്രണ്ടുപേർ ക്യാംപിലുണ്ട്. ആറംഗങ്ങൾവീതമുള്ള രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പരിശീലനം.അടുത്തമാസം ഏഴുവരെയാണു ടീം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തുക.ഗ്രീൻഫീൽഡിലെ പരിശീലനം പൂർത്തിയാക്കിയശേഷം പരിശീലനത്തിനായി തായ്‌ലൻഡിലേക്കു പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button