NewsIndia

ഭാര്യമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാത്സംമായി പരിഗണിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഒരു സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങള്‍ മൂലം ഇപ്പോഴും 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബാലവിവാഹങ്ങള്‍ നടക്കാറുണ്ട്. അതിനാല്‍ 15 വയസിന് താഴെയുള്ള ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കാതിരിക്കാനായി ഈ വകുപ്പ് നിലനിറുത്തണമെന്ന് തന്നെയാണ് സര്‍ക്കാറിന്റെ അഭിപ്രായമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭരണഘടനയിലെ 375 വകുപ്പ് ലൈംഗിക ജീവിതത്തില്‍ ഭര്‍ത്താവിന് അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്നാണ് ഹരജിക്കാരുടെ ആരോപണം. നിയമപരമായി വിവാഹം കഴിച്ച സ്ത്രീയോട് ഏകാധിപത്യത്തോടെ പെരുമാറാനുള്ള ലൈസന്‍സ് ഭരണകൂടം തന്നെ നല്‍കുന്നതിന് തുല്യമാണ് ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യമാര്‍ക്ക് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമായ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 21ന്റെ ലംഘനമാണിതെന്നും സംഘടന ഹര്‍ജിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button