KeralaNews

സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് നാടുവിട്ടു: കാരണം രസകരം

വണ്ണപ്പുറം: രാജ്യം ചുറ്റാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥിയും ഒൻപതാം ക്ലാസ്സുകാരനും പിടിയിൽ. ഇവരുവരും മുങ്ങിയത് വീട്ടിൽ കത്തെഴുതിവച്ചിട്ടാണ്. ഇന്ത്യ മുഴുവൻ ചുറ്റിക്കാണാനിറങ്ങിയ വിദ്യാർഥികളാണ് പോലീസ് പിടിയിലായത്.

അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും ആശങ്കയിലാക്കി രണ്ടു ദിവസം മുൻപാണ് ഇവർ വീടുവിട്ടു പോയത്. രാവിലെ സ്കൂളിൽ പോയ വിദ്യാർഥികൾ വൈകുന്നേരം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കാളിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്താണ് വിദ്യാർത്ഥികളിൽ ഒരാളുടെ മാതാപിതാക്കൾ. പോലീസിനു കാണാതായ വിദ്യാർഥികൾ ബസ്സിൽ എറണാകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. ഉടൻ തന്നെ കാളിയാർ പോലീസ് ഇരുവരുടെയും ഫോട്ടോ എറണാകുളത്തുള്ള പോലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും എത്തിച്ചു.

ഇതേമയം എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികളെ റെയിൽവേ പോലീസ് പിടികൂടി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ വേണ്ടിയാണ് വീട് വിട്ട് ഇറങ്ങിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. വഴിച്ചിലവിനായി 1500 രൂപ വീതം കരുതിയിരുന്നു.

കാളിയാർ എസ് ഐ അസീസ് പി കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് എത്തി കുട്ടികളെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുകയും കോടതി കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button