NewsIndia

എവറസ്റ്റ് കീഴടക്കിയെന്ന് നുണ പറഞ്ഞ പോലീസ് ദമ്പതികള്‍ക്ക്‌ മുട്ടന്‍ പണികിട്ടി

കഠ്‌മണ്ഡു ∙ എവറസ്റ്റ് കീഴടക്കിയതായി വ്യാജ ഫോട്ടോ ഉണ്ടാക്കിയ ഇന്ത്യക്കാരായ പോലീസ് ദമ്പതികളെ എവറസ്റ്റ് കയറുന്നതിൽനിന്നു നേപ്പാൾ പത്തുവർഷത്തേക്കു വിലക്കി. വിലക്ക് പുണെയിൽനിന്നുള്ള ദിനേശിനും താരകേശ്വരി റാത്തോഡിനുമാണ്. കഴിഞ്ഞ മേയ് 23ന് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ദമ്പതികൾ എന്ന് അവകാശപ്പെട്ടു ഫോട്ടോകൾ പ്രസിദ്ധീകരണത്തിനു നൽകിയ ഇരുവരും നാട്ടിൽ ഗംഭീര സ്വീകരണവും ഏറ്റുവാങ്ങി.

എന്നാൽ, മറ്റു പർവതാരോഹകർ ഇവരുടെ അവകാശവാദം ശരിയല്ലെന്നും ഫോട്ടോ വ്യാജമാണെന്നും ആരോപിച്ച് ഒപ്പമുണ്ടായിരുന്ന രംഗത്തെത്തിയിരുന്നു. ദമ്പതികളുടെ അവകാശവാദത്തിന് ആദ്യം അംഗീകാരം നൽകിയ നേപ്പാൾ വിനോദസ‍ഞ്ചാര മന്ത്രാലയം പിന്നീടു നടത്തിയ അന്വേഷണത്തിലാണു ചിത്രങ്ങൾ വ്യാജമാണെന്നു കണ്ടെത്തിയത്. ഇതോടെ സർട്ടിഫിക്കറ്റ് റദ്ദാക്കി. ഇരുവർക്കും 10 വർഷം വിലക്കും ഏർപ്പെടുത്തി. നേരത്തേ മറ്റൊരു ഇന്ത്യൻ പർവതാരോഹകൻ എവറസ്റ്റ് 8848 മീറ്റർ കയറിയശേഷം എടുത്ത ഫോട്ടോ ഉപയോഗിച്ചാണു ദമ്പതികൾ വ്യാജ ഫോട്ടോ നിർമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button