NewsGulf

പൊതുപാര്‍ക്കിംഗ് സ്ഥലങ്ങളിലെ കൗശലക്കാരെ റോയല്‍ ഒമാന്‍ പോലീസ് കുടുക്കും

മസ്കറ്റ്: മസ്കറ്റ് നഗരസഭയും റോയല്‍ ഒമാന്‍ പോലീസും പൊതുസ്ഥലങ്ങളിലും പാര്‍ക്കിങ് ഏരിയകളിലും വാഹനങ്ങള്‍ വില്‍പനയ്ക്കുള്ള പരസ്യം നല്‍കി പാര്‍ക്ക് ചെയുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ഉടമസ്ഥര്‍ വാഹനങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പോലീസ് ഇടപെട്ടു വാഹനങ്ങള്‍ ഒഴിവാക്കും.

റോയല്‍ ഒമാന്‍ പോലീസ് വില്‍പന പരസ്യം നല്‍കി മാസങ്ങളോളം പൊതു സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹന ഉടമകളെ കര്‍ശനമായി നേരിടാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നഗരസഭ മുന്‍പേ തന്നെ ധാരാളം വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന പട്ടണത്തിന്റെ സൗന്ദര്യത്തിനു കോട്ടം വരുത്തുന്ന രീതിയില്‍ ഉള്ള ഈ പാര്‍ക്കിംഗ് രീതി ഒഴിവാക്കണം എന്നു ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രമാതീതമായി ഇത്തരം വില്‍പന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നത്.

ഇപ്പോള്‍ റോയല്‍ ഒമാന്‍ പോലീസും മസ്കറ്റ് നഗരസഭയും വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപെട്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. പ്രധാനപെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവടങ്ങളില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പൊതുസ്ഥലങ്ങളിലെ അലക്ഷ്യമായ പാര്‍ക്കിങ്ങിനും വില്‍പന പരസ്യം നല്‍കി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കുമുള്ള പിഴ മസ്കറ്റ് നഗരസഭ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിഴക്കു പുറമെ വാഹനം നീക്കം ചെയ്യുന്നതിന്റെ ചിലവും വാഹന ഉടമ നല്‍കേണ്ടി വരും. പൊതു സ്ഥലങ്ങള്‍ വൃത്തിയോടെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മസ്കറ്റ് നഗരസഭയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button