India

ബാലൂചില്‍ ആകാശവാണി പ്രക്ഷേപണം : ഇന്ത്യന്‍ ചാനലുകളോട് അരിശം തീര്‍ത്ത് പാകിസ്ഥാന്‍

ഇസ്ലാമാബാദ് : ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം പാകിസ്ഥാന്‍ നിരോധിച്ചു. ഓള്‍ ഇന്ത്യ റേഡിയോ(ആകാശവാണി) ബലൂചി ഭാഷയില്‍ പ്രക്ഷേപണം സമഗ്രമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നീക്കം. പാകിസ്താന്‍ ഇലക്‌ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി (പി.ഇ.എം.ആര്‍.എ)യാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ആകാശവാണി ബലൂച് ഭാഷയില്‍ പ്രക്ഷേപണം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരുന്നു. സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനിലെ ബലൂച് നിവാസികളുടെ സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചതിനു പിന്നാലെയായിരുന്നു ആകാശവാണിയുടെ നീക്കം. ഇതിനു മറുപടി എന്നോണമാണ് പാകിസ്താന്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം പാകിസ്താനില്‍ ഡി.ടി.എച്ച് സേവനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് അതോറിറ്റി ചെയര്‍മാന്‍ അബ്‌സര്‍ ആലം വ്യക്തമാക്കി. ചാനലുകളില്‍ ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം നടത്തുന്നത് കൊണ്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് പി.ഇ.എം.ആര്‍.എ പറയുന്നത്. ഇന്ത്യന്‍ ചാനലുകളുടെ ഡി.ടി.എച്ച് ഡീകോഡര്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അതോറിറ്റി തീരുമാനിച്ചു. ഡി.ടി.എച്ച് വഴിയുള്ള സംപ്രേക്ഷണമാണ് ആദ്യ ഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച കത്ത് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കടക്കം കൈമാറിയതായും ഇലക്‌ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി ചെയര്‍മാന്‍ അബ്‌സര്‍ ആലം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button