Kerala

മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നല്ല – കുമ്മനം രാജശേഖരന്‍

കൊച്ചി● കെ.എം മാണിയെ പുകഴ്ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കെഎം മാണിയെ ഒറ്റപ്പെടുത്തരുത്. കെ.എം.മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുന്നത് പുതിയ കാര്യമല്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. മാണി ബി.ജെ.പിയിലേക്ക് പോകുമോയെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പി കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയെന്നുവരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കുമ്മനത്തിന്റെ അഭിപ്രായം വന്നത്.

മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ല. എത്രയോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും കുമ്മനം ചോദിച്ചു.

കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുന്നത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കുമ്മനം പറഞ്ഞു.

കെ.എം മാണി യുഡിഎഫ് വിട്ടപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് കുമ്മനം രംഗത്തെത്തിയിരുന്നു. മാണിക്കായി ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

shortlink

Post Your Comments


Back to top button