Latest NewsNewsIndia

ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കുടുംബത്തിന് അഞ്ച് ഏക്കർ കൃഷി ഭൂമിയും വീട് വയ്ക്കാൻ പ്രത്യേക സ്ഥലവും നൽകും

ഹൈദരാബാദ് : ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മുരളി നായികിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജവാന്റെ വീട്ടിലെത്തി. കുടുംബത്തിന് അഞ്ച് ഏക്കർ കൃഷി ഭൂമിയും വീട് വയ്ക്കാൻ പ്രത്യേക സ്ഥലവും നൽകും. കൂടാതെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം ലൈൻ ഓഫ് കണ്ട്രോളിലെ പാക്ക് ഷെല്ലിങിനിടെയാണ് മുരളി നായിക് കൊല്ലപ്പെട്ടത്. 2022ൽ അഗ്നിവീർ പദ്ധതിയിലൂടെയാണ് മുരളി ആർമിയിലെത്തിയത്. ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായികിന്റെ സ്വദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button