NewsInternational

അഫ്‌ഗാനിസ്ഥാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 35 മരണം

കാണ്ഡഹാര്‍: അഫ്‌ഗാനിസ്ഥാനിൽ ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 35 മരണം. അഫ്‌ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സാബൂളിലാണ് അപകടം ഉണ്ടായത്. കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്ക് പോകുകയായിരുന്ന ബസ്സും ഇന്ധന ടാങ്കറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 20 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇരു വാഹനങ്ങള്‍ക്കും ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു.

തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് വെന്തുമരിച്ച പലരുടേയും മൃതദേഹങ്ങള്‍. തീവ്രവാദികളുടെ പിടിയില്‍ പെടാതിരിക്കാന്‍ കാബൂള്‍-കാണ്ഡഹാര്‍ ഹൈവേയില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ അമിതവേഗതയിലാണ് ഓടിക്കാറ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button