International

ലൈംഗികാപവാദ കേസ്; ഇന്ത്യന്‍ വംശജനായ എം.പി കീത്ത് വാസ് കുടുങ്ങി

ലണ്ടന്‍: പുരുഷ ലൈംഗി ക തൊഴിലാളികളെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി നിരോധിക്കപ്പെട്ട മയക്കുമരുന്നിനായി പണം നല്‍കിയെന്ന ആരോപണത്തില്‍ ലേബര്‍ പാര്‍ട്ടി എം.പി കീത്ത് വാസ് കുടുങ്ങി. ആരോപണം വിവാദമായതോടെ കീത്ത് വാസ് പാര്‍ലമെന്ററി സമിതിയില്‍നിന്ന് രാജിവെച്ചു. 1987 മുതല്‍ ലെസ്റ്ററില്‍ നിന്നുള്ള എംപിയായ കീത്ത് വാസ് കഴിഞ്ഞ പത്തു വര്‍ഷമായി ബ്രിട്ടനിലെ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമണ്‍സിന്റെ ഹോം അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

സ്വന്തം ഫ്‌ളാറ്റിലേക്ക് ലൈംഗിക തൊഴിലാളികളെ കീത്ത് വാസ് വിളിച്ചുവരുത്തുകയായിരുന്നു. ലൈംഗികത മുതല്‍ വളര്‍ത്തു മൃഗങ്ങളെ കുറിച്ചു വരെ വാസ് അവരോട് സംസാരിച്ചു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളെക്കുറിച്ചും കീത്ത് സംസാരിച്ചു. സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവം വിവാദമായതോടെ കീത്ത് വാസ് ക്ഷമ ചോദിക്കുകയുമുണ്ടായി. താന്‍ കാരണം ഉണ്ടായ നാണക്കേടിന് ക്ഷമ ചോദിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button