Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ അവധിദിനം ഓണമാഘോഷിച്ചു

തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അവധിദിനം ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. അത്തംപിറന്ന ഞായറാഴ്ച ദിവസം തന്നെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷങ്ങള്‍ക്കും തുടക്കമായത്. പ്രവൃത്തിസമയങ്ങളില്‍ അത്തപ്പൂക്കളവും ഓണാഘോഷവും വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളതിനാല്‍ ജീവനക്കാര്‍ ഞായറാഴ്ച ഓണാഘോഷത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.

വിവിധവകുപ്പുകളെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്തുള്ള പബ്ലിക് ഓഫീസ് കോംപ്ലക്സിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഓഫീസില്‍ ഇന്നായിരുന്നു ഓണാഘോഷം. കിഴക്കേക്കോട്ടയിലെ താലൂക്ക് ഓഫീസ് ജീവനക്കാരും ഞായര്‍ ഓണാഘോഷങ്ങള്‍ക്കായി തെരഞ്ഞെടുത്തു. അത്തപ്പൂക്കളമൊരുക്കലും വിഭവസമൃദ്ധമായ സദ്യയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കളികളും മത്സങ്ങളുമൊക്കെ ഉണ്ടായിരുന്നു. ജീവനക്കാരുടെ കുടുംബാംഗങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തു.

മറ്റു ഓഫീസുകളില്‍ വരുന്ന അവധി ദിനങ്ങളില്‍ ഓണാഘോഷങ്ങള്‍ നടക്കും.

shortlink

Post Your Comments


Back to top button