
തിരുവനന്തപുരം : ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന 75 വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും നാളെയുമായി നാട്ടിലേക്ക് തിരിക്കും.
സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.
Post Your Comments