NewsInternational

ആട്ടിൻ തോൽ അണിഞ്ഞ് ഷോപ്പിംഗിനെത്തിയ ആദിവാസി യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

നമീബിയയിലെ ഓപുവോയിലുള്ള ഗ്രോസറി സ്റ്റോളിൽ ആദിവാസി വിഭാഗമായ ഹിംബ വര്‍ഗത്തിലെ സ്ത്രീ ആട്ടിന്‍ തോലണിഞ്ഞ് മേല്‍വസ്ത്രം ധരിക്കാതെ കുഞ്ഞിനെയും പുറത്ത് തൂക്കി സാധനങ്ങള്‍ വാങ്ങാനെത്തി. ഇത്തരത്തില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഷോപ്പിംഗിനെത്തിയ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഹിംബ വിഭാഗക്കാര്‍ തികച്ചും പരമ്പരാഗതമായ ജീവിത ശൈലി പിന്തുടരുന്നവരാണ് .ഇവര്‍ ഇവിടുത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സേവനങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പ്രയോജനപ്പെടുത്താറുള്ളൂ. വൈല്‍ഡ് ലൈഫ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ബിജോണ്‍ പേര്‍സണാണ് ഏതാണ്ട് 20 വയസുള്ള ഈ യുവതിയുടെ ചിത്രം പകര്‍ത്തിയത് . ഇത്തരത്തിലുള്ള ആധുനിക ഗ്രോസറി സ്റ്റോറില്‍ ഈ സ്ത്രീയെ കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നാണ് പേര്‍സണ്‍ പ്രതികരിച്ചിരിക്കുന്നത്.ഹിംബ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അവരുടെ വീട്ടിലായിരിക്കുമ്പോഴും ഗ്രാമമോ നഗരങ്ങളോ സന്ദര്‍ശിക്കുമ്പോഴോ ഇതേ രീതിയിലുള്ള പരമ്പരാഗത വസ്ത്രമാണ് ധരിക്കാറുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ വിഭാഗക്കാര്‍ പ്രത്യേക തരത്തിലുള്ള ചെളി കൊണ്ട് തങ്ങളുടെ മുടിയും മുഴുവന്‍ ശരീരവും പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. സൂര്യനില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. ആടിന്റെ തൊലി കൊണ്ട് നിര്‍മ്മിക്കുന്നവയാണ് വസ്ത്രങ്ങളില്‍ മിക്കവയും. സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ വിസ്മയത്തോടെ ഈ ചിത്രങ്ങള്‍ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇവിടുത്തുകാര്‍ക്ക് ഈ സ്ത്രീയെ സ്റ്റോറില്‍ കണ്ടതില്‍ പ്രത്യേകിച്ച്‌ അത്ഭുതമൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഭവങ്ങളുണ്ടാക്കുന്നതിനുള്ള പൊടിയും പഞ്ചസാരയും വാഷിങ് പൗഡറുമായിരുന്നു ഈ യുവതി വാങ്ങിയിരുന്നത്. പഴമയും പുതുമയും തമ്മിലുള്ള അത്ഭുതകരമായ വൈരുധ്യം വെളിപ്പെടുത്തുന്ന ഫോട്ടോകളാണ് തനിക്ക് പകര്‍ത്താന്‍ സാധിച്ചിരിക്കുന്നതെന്നാണ് ഫോട്ടോഗ്രാഫര്‍ അഭിപ്രായപ്പെടുന്നത്.

ഹിംബ വിഭാഗക്കാര്‍ എണ്ണത്തില്‍ അരലക്ഷത്തോളം പേരാണുള്ളത്. വടക്കന്‍ നമീബിയയിലാണ് ഇവരില്‍ മിക്കവരും കഴിയുന്നത്. ഇതിന് പുറമെ സമീപത്തുള്ള അംഗോളയിലെ കുനെനെ നദിക്കരയിലും ഇവരെ കാണപ്പെടുന്നുണ്ട്. ഇവരുടെ സംസാരഭാഷ ഓട്ജിഹിംബ എന്നാണറിയപ്പെടുന്നത്. ഇവരെ പരിഗണിച്ച്‌ വരുന്നത് നമീബിയയിലെ ശേഷിക്കുന്ന സെമി-മോമാഡിക്ക് ജനതയായാണ് . പ്രധാനമായും ഈ വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ആടുകളെ വളര്‍ത്തുന്നതാണ്. തങ്ങള്‍ ജീവിക്കുന്ന മിത താപനിലയ്ക്ക് അനുകൂലമായ വസ്ത്രധാരണ രീതിയാണിവര്‍ പിന്തുടര്‍ന്ന് വരുന്നത്. ഇക്കൂട്ടരില്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണ് പുരുഷന്മാരേക്കാളും ആണ്‍കുട്ടികളേക്കാളും ജോലികള്‍ ചെയ്യുന്നത്. 1980കളില്‍ ഇവിടെയുണ്ടായ വരള്‍ച്ചയെ തുടര്‍ന്ന് അവരുടെ കന്നുകാലി സമ്പത്തില്‍ 90 ശതമാനവും നശിച്ച്‌ പോയിരുന്നു.തുടര്‍ന്ന് ഇവരില്‍ പലരും അഭയാര്‍ത്ഥികളായി പാരാമിലിട്ടറി യൂണിറ്റുകളില്‍ അഭയം തേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button