KeralaNews

ഫെമിനിസ്റ്റുകളെ നിങ്ങള്‍ മനസിലാക്കുക ‘ആര്‍ത്തവമല്ല’ ശബരിമലയില്‍ സ്ത്രീ-പ്രവേശനത്തിന് തടസ്സം ..

ശബരിമലയിലേയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ എന്തുകൊണ്ടാണ് ശബരിമലയിലേയ്ക്ക് സ്ത്രീപ്രവേശനത്തെ വിലക്കുന്നത് എന്ന് കൂടി എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ആദ്യമേ ഒരു കാര്യം പറയട്ടെ ആര്‍ത്തവമല്ല ശബരിമലയിലെ യുവതീപ്രവേശനത്തിന് തടസ്സം, ശബരിമലയില്‍ കുടികൊളളുന്ന ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് യുവതി പ്രവേശനം അനുവദീനിയമല്ലാത്തത്. ആര്‍ത്തവം ഉയര്‍ത്തിക്കാട്ടി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫെമിനിസ്റ്റുകള്‍ ഇക്കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. 
ശബരിമലയിലേയ്ക്ക് പോകുന്നതിന് മുന്‍പ് അനുഷ്ഠിക്കേണ്ട വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട് വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. ( സ്മരണം, കീര്‍ത്തനം, കേളി, പ്രേക്ഷണം, ഗുഹ്യഭാഷണം, സങ്കല്‌പോദ്ധ്യവസായശ്ച ക്രിയ നിര്‍വൃത്തി രേവച ഏതന്‍ മൈഥുനം അഷ്ടാംഗം പ്രവദന്തതി മനീഷിണ: ) എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.

പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീപുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രംപറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം.ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.

ശബരിമല പുണ്യഭൂമിയാണ്.പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.

സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.

ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് ‘ തത്ത്വമസി ‘, തത്+ത്വം+അസി , ‘അതുതന്നെയാണ് നീ’ എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.

ഈ വ്രതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.
ശാസ്താവിന്റെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാല് ക്ഷേത്രങ്ങളാണ്, ശബരിമല, കുളത്തുപ്പുഴ , അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങള്‍. ശാസ്താവിന്റെ ബാല്യ, ഗ്രഹസ്ഥ, വാര്‍ദ്ധ്യക്യ രൂപങ്ങളെയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങളില്‍ ആരാധിച്ചുപോരുന്നത്. ഈ ക്ഷേത്രങ്ങളില്‍ മൂന്നിലും സ്ത്രീ പ്രവേശനം അനുവദനീയമാണ്. എന്നാല്‍ ശബരിമലയില്‍ കുടികൊളളുന്നത് നാലാം ഭാവമായ ബ്രഹ്മചര്യമാണ്. യുവതീ സാമിപ്യം തീരെ ഇഷ്ട്ടപ്പെടാത്ത നൈഷ്ഠിക ബ്രഹ്മ്മചര്യം അനുഷ്ഠിക്കുന്ന ശ്രീ ധര്‍മ്മശാസ്താവാണ് മൂര്‍ത്തിയായി ശബരിമലയിലുളളത്. മറ്റ് മൂന്ന് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ രജസ്വലയാണോ എന്ന് പരിശോധിച്ചല്ല കയറ്റിവിടാറ് ആര്‍ക്കുവേണേലും ക്ഷേത്രത്തില്‍ കയറാം. ശബരിമലയില്‍ മൂര്‍ത്തി സങ്കല്‍പ്പത്തിലുളള പ്രശ്‌നമാണ്. ഇവിടെ. മൂര്‍ത്തീഭാവം നിത്യബ്രഹ്മചാരിയായി ആണ് ‘എന്തായാലും
ഈ വിഷയത്തില്‍ കോടതിയേക്കള്‍ വിശ്വാസം തന്ത്രിയുടെ വാക്കുകളെയാണ്. കാരണമിത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. വിശ്വാസികളുടെ പ്രശ്‌നമാണ്. അവിശ്വാസികളുടേതല്ല.’ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഫെമിനിസ്റ്റുകള്‍ ഘോരം ഘോരമായി പ്രസംഗിക്കുമ്പോഴും എന്തുകൊണ്ടാണ് പരിപാവനമായ ആ പൂങ്കാവനത്തിലേയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന് പിന്നിലെന്ന വിശ്വാസത്തെ ഉള്‍ക്കൊള്ളണം

shortlink

Related Articles

Post Your Comments

Related Articles


Back to top button