NewsIndia

പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച് അരവിന്ദ് കേജ്‌രിവാളിന് കത്ത്

ചണ്ഡീഗഡ്: സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കാള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് ചൂണ്ടി കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് എംഎല്‍എയുടെ കത്ത്. സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ ദേവീന്ദര്‍ ഷെറാവത്ത് തന്റെ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. ലൈംഗികാപവാദത്തെ തുടര്‍ന്ന് ആംആദ്മി മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാക്കന്മാർക്കെതിരെ ആരോപണം ഉന്നയിച്ച് ദേവീന്ദര്‍ ഷെറാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

പഞ്ചാബിലെ നേതാക്കള്‍ മാത്രമല്ല ഡല്‍ഹിയിലെ ആംആദ്മി നേതാക്കളും ഇത്തരത്തില്‍ പരസ്യമായി തന്നെ രംഗത്തുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഷെറാവത്ത് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button