NewsInternational

ചൈനയുമായുള്ള സൈനിക കരാർ പാക്കിസ്ഥാൻ വെളിപ്പെടുത്തി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മന്ത്രിസഭ ചൈനയുമായുള്ള ദീർഘകാല സൈനിക കരാറിന് അംഗീകാരം നൽകിയതായി പാക്കിസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നവാസ് ‌ഷരീഫിന്റെ അധ്യക്ഷതയിൽ ജൂലൈ 15ന് ലാഹോറിൽ ചേർന്ന യോഗത്തിലാണ് ‌കരാറിന് അംഗീകാരം ലഭിച്ചത്.

ദീർഘകാലസഹകരണം ഉദ്ദേശിച്ചുള്ള കരാറിൽ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും വിവിധമേഖലകളിലെ സുരക്ഷാസഹകരണത്തിലുമാണ് ഊന്നൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യുഎ‌സും ഇന്ത്യയും തമ്മിലുള്ള സൈനിക വിന്യാസ കരാറിൽ ഒപ്പുവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് പാക്- ചൈന സഹകരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button