NewsGulf

ബഹിരാകാശ രംഗത്ത് പുത്തൻ പദ്ധതികളുമായി യു എ ഇ

ദുബായ്:യുഎഇ മന്ത്രിസഭാ ബഹിരാകാശരംഗത്ത് കൂടുതൽ ദൗത്യങ്ങളുമായി പുതിയ പദ്ധതികൾക്കു തുടക്കം കുറിക്കാനും രാജ്യാന്തര സഹകരണം വിപുലമാക്കാനും തീരുമാനം. ഇതിനായി ദേശീയ നയത്തിനു രൂപം നൽകി. വരുംവർഷങ്ങളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും യുഎഇ വിഷൻ 2021ന്റെ ഭാഗമായി തീരുമാനിച്ചു.

ശക്‌തമായ സമ്പദ്‌ഘടനയും മികച്ച അടിസ്‌ഥാന സൗകര്യങ്ങളും പ്രവർത്തനമികവും രാജ്യത്തിനു ബഹിരാകാശരംഗത്തെ മൽസരത്തിനു കരുത്തുപകരുന്നതായി വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പറഞ്ഞു. ആറിലേറെ ഉപഗ്രഹങ്ങൾ രാജ്യത്തിനു നിലവിൽ സ്വന്തമായുണ്ട്. 2000 കോടി ദിർഹത്തിലേറെ spaceമേഖലയിൽ നിക്ഷേപം നടത്തും.

രാജ്യത്തിനു ഈ രംഗത്തു വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞു. മികച്ച ഗവേഷണ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ലോകത്തിനാകെ ഗുണകരമാകുന്ന പദ്ധതികളാണു രാജ്യം വിഭാവനം ചെയ്യുന്നത്. മികച്ച ശാസ്‌ത്രസംഘത്തെ വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.രാജ്യത്തിനു ബഹിരാകാശ പദ്ധതികൾ നേരിട്ടും അല്ലാതെയും വിവിധമേഖലകളിൽ നേട്ടമുണ്ടാക്കും.

ഇതു സുരക്ഷയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെല്ലാം ഗുണകരമാണെന്നും വ്യക്‌തമാക്കി. അബുദാബിയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്‌ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്‌ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button