Life Style

പന്നി, പോത്ത് തുടങ്ങിയവ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ…എങ്കില്‍ നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍

പാകം ചെയ്ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. ഇതില്‍ ആഹാരമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. നാം കഴിക്കുന്നത് എന്തോ അതാണ് നമ്മെ രൂപപ്പെടുത്തുന്നത്.
ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ് പാല്‍, നെയ്, പാല്‍ച്ചോറ്, പഴവര്‍ഗങ്ങള്‍ എന്നിവ. എരിവ്, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട് കാമ-ക്രോധ വികാരങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.
ദഹിക്കാന്‍ പ്രയാസമേറിയതും, പോത്ത്, പന്നി എന്നിവയുടെ മാംസങ്ങള്‍, പഴകിയ ആഹാരസാധനങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഇതിനെ പുണസ്തപ്നം വിഷോമയം എന്നാണ് ആചാര്യന്മാര്‍ സൂചിപ്പിച്ചിരിക്കുന്നത്. വീണ്ടും ചൂടാക്കിയവ വിഷത്തിനു തുല്യം.

ആഹാരം എങ്ങനെകഴിക്കാം

എന്തു കഴിക്കണമെന്നോ എത്രമാത്രം കഴിക്കണമെന്നോ നമ്മുക്ക് യാതൊരു ധാരണയുമില്ല. എന്നാല്‍ ആഹാരത്തിന്റെ അളവിനെക്കുറിച്ച് ആചാര്യന്മാര്‍ വ്യക്തമായി പറയുന്നുണ്ട്.
ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട് നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം വാപചന പ്രക്രിയ സുഖപ്രദമാക്കുന്നതിനും വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു.

ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ് അനുപാനം എന്ന് ആയുര്‍വേദം വിശേഷിപ്പിക്കുന്നത്. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച് അനുപാതം വ്യത്യസ്തമാകുന്നു.
ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്ഥയനുസരിച്ച് സേവിക്കാം.

സേവിക്കുന്ന രീതിയനുസരിച്ചു ആഹാരത്തെ ആയുര്‍വേദത്തില്‍ നാലായി തരംതിരിച്ചിട്ടുണ്ട്

1. അശിതം : ( ചവച്ച് അരച്ച് കഴിക്കുന്നവ)

ചോറ്, ചപ്പാത്തി എന്നിവ ചവച്ചരച്ച് കഴിയ്‌ക്കേണ്ട ഭക്ഷണമാണ്.

2. പീതം (പാനീയ രൂപത്തിലുള്ളവ)

പായസം, സൂപ്പ് എന്നിവ ഇത്തരത്തില്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളാണ്.
3. ലീഢം (നക്കി കഴിക്കേണ്ടവ )

ലേഹ്യങ്ങള്‍, ഈ ഗണത്തില്‍ വരുന്നവയാണ്.
4. ഖാദിതം (കടിച്ചു മുറിച്ചു കഴിക്കേണ്ടവ)
ഈ വ്യത്യസ്ത രീതിയിലുള്ള ആഹാരസേവ വായക്കും ബന്ധപ്പെട്ട പേശികള്‍ക്കും ഉത്തമമായ വ്യായാമം കൂടിയാണ്.
ആഹാരവിധിയെപറ്റിയുള്ള വാഗ്ഭടാചാര്യന്റെ പരാമര്‍ശം വ്യക്തിയെ മാത്രമല്ല സമൂഹനന്മയെയും കരുതിയുള്ളതായിരുന്നു.

1. ഭക്ഷിക്കുന്നതിനുമുമ്പ് തന്റെ ആശ്രിതര്‍ക്കും സഹജീവികള്‍ക്കും ഗുരുതുല്യരായവര്‍ക്കും കുട്ടികള്‍ക്കും ആഹാരം നല്‍കിയിരിക്കണം.

2. ആദ്യം സേവിച്ച ആഹാരം പൂര്‍ണമായും ദഹിച്ചശേഷം മലമൂത്രവിസര്‍ജനങ്ങള്‍ യഥാവിധി നടത്തിയശേഷം, വിശപ്പ് ഉണ്ടെന്ന് ഉറപ്പായശേഷം ശുദ്ധമായ മനസോടെ ആഹാരത്തെ നിന്ദിക്കാതെ സമാധാനപൂര്‍ണമായി വേണം കഴിച്ചു തുടങ്ങാന്‍.

3. ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ഷഡ്‌രസങ്ങള്‍ (മധുരം, പുളി, ഉപ്പ്, കയ്പ്, കഷായം, കടു) കൃത്യമായ അളവില്‍ ആഹാരത്തില്‍ അടങ്ങിയിരിക്കണമെന്നും നിര്‍ദേശിക്കുന്നു.

4. പാകം ചെയ്ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

5. അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ഒരു പോലെ ദോഷകരങ്ങളാണ്.
അമിതവേഗത്തിലുള്ള ആഹാരസേവ ഭക്ഷണം ശ്വാസനാളിയില്‍ പ്രവേശിക്കുന്നതിന് കാരണമാകുന്നു. ഏറെനേരം ഇരുന്നുള്ള ഭക്ഷണം ദഹനവ്യവസ്ഥയെ താറുമാറാക്കുകയും ഗ്യാസിന്റെ ഉപദ്രവങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഇതുകൂടാതെ വിരുദ്ധ ആഹാരങ്ങളെപ്പറ്റിയും ആയുര്‍വേദത്തില്‍ പരാമര്‍ശങ്ങള്‍ നിവരവധിയുണ്ട്. ഒരേ അളവില്‍ തേനും നെയ്യും ചേരുന്നത് വിഷോപമാണ്.
തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച് ചേര്‍ക്കുന്നതും പാലും മത്സ്യവും ഒരുമിച്ച് ഭക്ഷിക്കുന്നതും വിരുദ്ധാഹാരങ്ങളാണ്. മധുരവും പുളിയുമുള്ള ആഹാരങ്ങള്‍ ഒരുമിച്ച് സേവിക്കുന്നതും വിരുദ്ധാഹാരമാണെന്ന് പറയുമ്പോള്‍ ഫ്രൂട്ട് ഷേക്കുകളും ബഫറ്റ്‌പോലുള്ള ആഹാരരീതിയും ചോദ്യം ചെയ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button