NewsIndia

എയ്ഡ്സ് പകരുന്നത് സംബന്ധിച്ച് നാക്കോയുടെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രക്തം സ്വീകരിച്ചതിലൂടെ രണ്ടുവര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച്.ഐ.വി. ബാധിച്ചെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണസംഘടന (നാക്കോ). എന്നാല്‍, കേന്ദ്ര സർക്കാരിനു ഇതേക്കുറിച്ച് അറിയില്ലെന്നാണ് നിലപാട്. നാക്കോ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

പുറത്തുവിട്ട വിവരത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് നാക്കോതന്നെ സംശയമുന്നയിക്കുന്നുണ്ട്. വൈറസ് ബാധിതര്‍ സ്വയം നല്‍കിയ വിവരമാണിതെന്നും എച്ച്.ഐ.വി. രക്തക്കൈമാറ്റത്തിലൂടെത്തന്നെയാണ് പകര്‍ന്നതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും നാക്കോ പറയുന്നു. വിവരാവകാശനിയമപ്രകാരം സാമൂഹികപ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി നല്‍കിയ ചോദ്യത്തിനുമറുപടിയായാണ് നാക്കോ ഈ വിവരം നല്‍കിയത്. 2014 ഒക്ടോബറിനും 2016 മാര്‍ച്ചിനുമിടയില്‍ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് വൈറസ് ബാധിച്ചത്.

കഴിഞ്ഞമാസം കോണ്‍ഗ്രസ് എം.പി. ജ്യോതിരാദിത്യ സിന്ധ്യ ഇതേചോദ്യം പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ മറുപടി. നിലവിലെ പരിശോധനാസംവിധാനങ്ങളുടെ അപര്യാപ്തതകാരണം ഇത്തരത്തില്‍ വൈറസ് പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

എച്ച്.ഐ.വി.ബാധയുടെ 95 ശതമാനവും ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് സംഭവിക്കുന്നതെന്നാണ് 2015 ഡിസംബറില്‍ കേന്ദ്രം അറിയിച്ചത്. രക്തക്കൈമാറ്റത്തിലൂടെ 0.1 ശതമാനത്തിനുമാത്രമേ വൈറസ് ബാധയുണ്ടാകുന്നുള്ളൂവെന്നും പറഞ്ഞു. എന്നാല്‍, 1.7 ശതമാനത്തിന് രക്തക്കൈമാറ്റത്തിലൂടെ എച്ച്.ഐ.വി. ബാധിക്കുന്നുവെന്ന് നാക്കോ പറയുന്നു.ആശുപത്രിയിൽ ദാതാക്കളുടെ രക്തം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. രക്തക്കൈമാറ്റത്തിലൂടെയുള്ള രോഗബാധ ഒഴിവാക്കാനാണിത്. എന്നാല്‍, മിക്കയിടങ്ങളിലും പരിശോധന നടക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button