Latest NewsIndiaNews

തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: തെലങ്കാന തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബിജെപി പ്രവർത്തകന്റെയും കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Read Also: ‘പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധ ഭൂമിയിൽ നിന്നാണ്, അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’: പരിഹാസവുമായി പിവി അൻവർ

തെലങ്കാനയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി. വർഷങ്ങളായി ഈ പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള നമ്മുടെ ബന്ധം അഭേദ്യമാണ്. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഓരോ ബിജെപി പ്രവർത്തകരുടെയും കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.

Read Also: സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ പരിണിത ഫലമുണ്ടാകും: കോണ്‍ഗ്രസിനെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button