NewsInternational

ബഹിരാകാശത്ത്‌ ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ചൈനീസ്‌ പരാജയം!

ബെയ്ജിങ്: ബഹിരാകാശരംഗത്ത് ചൈനക്ക് തിരിച്ചടി. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല.ഗാഫെന്‍-10 ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്‍ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ റിപ്പോർട്ട്.എന്നാല്‍ ഔദ്യോഗികമായി ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2013-ന് ശേഷം ഇതാദ്യമായാണ് രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെടുന്നത്.

സാന്‍ക്‌സി പ്രവിശ്യയിലെ തയ്യുവാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തിരയുന്നു എന്ന വിവരം സാന്‍ക്‌സി പോലീസ് വിഭാഗത്തിന്റെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരിന്നു.ഭൗമനിരീക്ഷണത്തിനായി ചൈന രൂപകല്‍പന ചെയ്ത ഉപഗ്രഹ ശൃംഖലയിലെ ഏറ്റവും പുതിയ അംഗമാണ് ഗാഫെന്‍ – 10. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഭൂമിയുടെ ഹൈ ഡെഫനിഷന്‍ ഫോട്ടോകള്‍ പകര്‍ത്താനും കാലാവസ്ഥ ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ ശേഖരിക്കാനും ഗാഫെന്‍ – 10ഉപഗ്രഹം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button