Latest NewsNewsInternational

ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ ചിലന്തിയെ നിങ്ങൾക്ക് കണ്ടെത്താനാകുമോ? ശാസ്ത്രഞ്ജരെ പോലും അമ്പരപ്പിച്ച ചിത്രം

ഓന്ത് നിറം മാറുമെന്ന കാര്യം എല്ലാവർക്കും അറിയാം. ജീവൻ രക്ഷിക്കാൻ വേണ്ടി വാല് മുറിച്ചിടുന്ന പല്ലിയെയും നമുക്ക് പരിചയമുണ്ട്. എന്നാൽ, നിറം മാറുന്ന ചിലന്തിയെ അറിയാമോ? നിറം മാറുന്ന ചാമിലിയൻ മുതൽ വിനീതമായ വടി പ്രാണികൾ വരെ പ്രകൃതിയിലുണ്ട്. ജന്തുലോകത്തിൽ സാധാരണമായി കാണുന്ന ഒന്നാണ് പഞ്ചാത്തലത്തിലെ രൂപവും മറ്റും അനുകരിച്ച് അതുമായി പഴകി പോകുന്ന സസ്തിനികളുണ്ട്. അതിലൊന്നാണ് ക്രാബ് ചിലന്തി.

ഈ ചിലന്തികളിൽ ആൺചിലന്തികളും പെൺചിലന്തികളും ചേർന്ന് ഒരു പൂക്കൾ കൂട്ടമായി വിരിഞ്ഞിനിൽക്കുന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നതിന്റെ കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. തെക്ക്-പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഉഷ്ണമേഖലാ കാടുകളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ക്രാബ് ചിലന്തികൾ പണ്ടേ വേഷംമാറൽ വിരുതരാണ്. തങ്ങളിരിക്കുന്ന ഭാഗത്തെ പുഷ്പങ്ങളുടെ രീതിയിൽ വിന്യസിക്കാനുള്ള കഴിവ് ഇവർക്കുണ്ട്.

‘ഇത് ലോകത്തിലെ ആദ്യത്തെ സഹകരണ മിമിക്രി സംഭവമായിരിക്കാം’ എന്നാണ് ഈ പിടികിട്ടാപ്പുള്ളികളെ ആദ്യമായി കണ്ട യുനാൻ യൂണിവേഴ്സിറ്റിയിലെ ഷി-മാവോ വു പറയുന്നത്. രണ്ടാമത്തെ ചിലന്തിയെ കണ്ടെത്താൻ നിങ്ങൾ ആദ്യം പാടുപെട്ടെങ്കിൽ അതിൽ പേടിക്കാനില്ല. ഒറ്റക്കാഴ്ചയിൽ അത് കണ്ടെത്താൻ കഴിയില്ല. ചൈന-ലാവോസ് അതിർത്തിക്കടുത്തുള്ള ഉഷ്ണമേഖലാ മഴക്കാടായ സിഷുവാങ്ബന്നയിലൂടെ ട്രെക്കിംഗ് നടത്തുന്നതിനിടെയാണ് ഡോ വൂവും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ ജിയാങ്-യുൻ ഗാവോയും ഈ വിചിത്ര സ്വഭാവം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button