India

പണം നല്‍കിയില്ല; 40 കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ പുറത്ത്

ഭാവ്‌നഗര്‍● ഗുണ്ടാപിരിവിന്റെ പേരില്‍ 40കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പുതിയ വീടു വാങ്ങിയ ഗൃഹനാഥനോട് പണം നല്‍കാന്‍ പരിസരത്തെ ഗുണ്ടാനേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് പണം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ 40കാരന് ജീവന്‍ നഷ്ടമായി.

ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലാണു സംഭവം. രാത്രിയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലി കൊല്ലുകയായിരുന്നു. റഫീഖ് ഹുസൈന്‍ എന്നയാളാണു കൊല്ലപ്പെട്ടത്. വെറും 17ഉം 18ഉം പ്രായമുള്ള യുവാക്കളാണ് ഈ അക്രമം കാണിച്ചത്. റഫീഖ് ഹുസൈനെ തല്ലിക്കൊല്ലുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതോടെ സംഭവം പുറത്താകുകയും ചെയ്തു.

പച്ചക്കറി വ്യാപാരിയാണു റഫീഖ്. 25ലക്ഷം രൂപ മുടക്കിയാണ് അടുത്തിടെ റഫീഖ് വീടു വാങ്ങിയത്. താമസമായതോടെ ഒരു ദിവസം യുവാക്കള്‍ റഫീഖിനോട് പണം ആവശ്യപ്പെടുകയായിരുന്നു. താന്‍ വായ്പയെടുത്താണു വീടു വാങ്ങിയതെന്നും ഗുണ്ടാപ്പിരിവു നല്‍കാനാവില്ലെന്നും റഫീഖ് പറയുകയുണ്ടായി.
തുടര്‍ന്ന് റഫീഖിനെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഓടിയ റഫീഖിനെ പിന്നാലെ ഓടിയെത്തി തല്ലി ചതയ്ക്കുകയായിരുന്നു. പ്രതികളുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടില്ല

shortlink

Post Your Comments


Back to top button