International

ഹെറോയിന്‍ ഉപയോഗിച്ച് വാഹനമോടിച്ച ദമ്പതികള്‍ നടുറോഡില്‍ മയങ്ങി; കൂടെ നാലുവയസ്സുള്ള കുട്ടിയും; ചിത്രം വൈറല്‍

ഒഹിയോ: ഹെറോയിന്‍ ഉപയോഗിച്ച് ദമ്പതികള്‍ കാറിനുള്ളില്‍ മയങ്ങിപ്പോയി. ബോധം വന്നപ്പോള്‍ പോലീസിന്റെ കൈകളിലുമായി. ഹെറോയിന്‍ ഉപയോഗിച്ച് വാഹനമോടിച്ച ദമ്പതികള്‍ നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മയങ്ങുകയായിരുന്നു. ഇവരുടെ കൂടെ നാലു വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു,

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. റോണ്ട പസെക്, ജെയിംസ് അക്കോര്‍ഡ് എന്നീ ദമ്പതികളാണ് പിടിയിലായത്. കുട്ടിയെ ശിശു സംരക്ഷണ വകുപ്പ് അധികൃതരുടെ കൈകളിലേല്‍പ്പിച്ചു. ലഹരിമരുന്നിന്റെ ഉപയോഗത്തില്‍ കാറില്‍ ബോധംകെട്ടുറങ്ങുന്ന ദമ്പതികളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.

അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനാണ് ഈ ചിത്രം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button