India

അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം

ലഖ്‌നൗ : അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. വെള്ളിയാഴ്ച രാത്രി ജന്‍പൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. അഞ്ചംഗ കുടുംബത്തിന് നേരെ അയല്‍വാസി കുടുംബമാണ് ആസിഡ് ആക്രമണം നടത്തിയത്. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് ആക്രമണത്തിന് ഇരയായത്. കുട്ടികളുടെ നില ഗുരുതരമാണ്. ആസിഡ് ആക്രമണം നടത്തിയ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ; ടിവി ഷോ കാണുന്നതിനിടയില്‍ തടിച്ച സ്ത്രീയെകുറിച്ചുള്ള പരാമര്‍ശമാണ് ആക്രണമണത്തിന് കാരണമായത്. സംസാരിക്കുന്നതിനിടയില്‍ അയല്‍വാസിയായ തടിച്ച സ്ത്രീ വീടിന് മുന്നിലൂടെ നടന്ന് പോകുന്നുണ്ടായിരുന്നു. അവരെ കളിയാക്കിയാണ് സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചാണ് സംഭവം നടന്നത്. യുവതി വീട്ടില്‍ പോയി സംഭവം പറയുകയും തന്നെ അപമാനിച്ചു എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കോപാകുലരായ വീട്ടുകാര്‍ ആസിഡുമായി എത്തി അഞ്ചംഗത്തിന് നേരെ ഒഴിക്കുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close