KeralaNews

ദീപപ്രഭയില്‍ അനന്തപുരി; ഓണാഘോഷ പൂരത്തിന് പെരുന്നാള്‍ ദിനത്തില്‍ തുടക്കം

 

തിരുവനന്തപുരം: ഉത്സവ ലഹരിയിലായ അനന്തപുരിയെ വര്‍ണപ്രഭയിലാക്കി നഗരത്തിലെ പ്രധാനവീഥികളില്‍ അലങ്കാരദീപങ്ങള്‍ തെളിഞ്ഞു. ഇതോടെ ഓണത്തെ വരവേല്‍ക്കാനുള്ള നഗരത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി .കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്നലെ വൈകിട്ട് 6.30 ന് വൈദ്യുതി ദേവസ്വം മന്ത്രിയും ഓണാഘോഷകമ്മിറ്റി ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്‍ സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചതോടെയാണ് കവടിയാര്‍ കൊട്ടാരം മുതല്‍ അട്ടക്കളങ്ങര വരെ റോഡിന്റെ ഇരുവശവും ദീപാലങ്കാരങ്ങള്‍ പ്രകാശിച്ചത് .

 

നാടുകാത്തിരിക്കുന്ന ഓണാഘോഷപൂരത്തിന് ഔദ്യോഗികമായി സെപ്റ്റംബര്‍ 12ന് പെരുന്നാള്‍ ദിനത്തില്‍ തിരിതെളിയും.ഇത്തവണ ദീപാലങ്കാരം നഗരത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ആക്കുളം പാലം മുതല്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ വരെയും രാജവീഥിയിലെ പോലെ മനോഹരമായ വിളക്കുമാലകള്‍ തെളിയിച്ചത് ആഘോഷത്തിന്റെ പകിട്ട് കൂട്ടി. റോഡിനിരുപുറവുമുള്ള സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും മരങ്ങളും വൈദ്യുത ദീപമാലകളാല്‍ അലങ്കൃതമായ കാഴ്ച നഗരത്തിന് ഉത്സവഛായ പകര്‍ന്നു.വ്യാപാരി വ്യവസായികളുടെയും ടെക്നോപാര്‍ക്ക് സംരംഭകരുടെയും നേതൃത്വത്തിലാണ് ആക്കുളം മുതല്‍ കഴക്കൂട്ടം വരെ ദീപാലങ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button