NewsInternational

ഖത്തര്‍ മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും അവസരങ്ങള്‍ ഉപയോഗപ്പെടുത്താതെ മലയാളികള്‍

ദോഹ: ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും അത് പ്രയോജനപ്പെടുത്തുന്ന മലയാളികള്‍ കുറവാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍. മലയാളി സംഘടനകളടക്കമുളള സന്നദ്ധ സംഘങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കുകളുമായി രംഗത്തുണ്ടെങ്കിലും ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഒരാഴ്ച്ചക്കുള്ളില്‍ 5000ത്തോളം പേര്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ അതില്‍ മലയാളികളുടെ എണ്ണം നൂറില്‍ താഴേ മാത്രമാണ്. സ്ത്രീകള്‍ അടക്കമുള്ള നിരവധി മലയാളികള്‍ പൊതുമാപ്പിന് അപേക്ഷിക്കാന്‍ പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അനധികൃതമായി താമസിക്കുന്ന നിരവധി പേര്‍ വിളിച്ചന്വേഷിച്ചെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് ഇവിടേക്കെത്തുന്നത്

എല്ലാ സൗകര്യങ്ങളും നിലനില്‍ക്കുമ്പോഴും ആരും അത് പ്രയോജനപ്പെടുത്താന്‍ എത്തുന്നില്ല എന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതേസമയം, കേസുകൂട്ടങ്ങളില്‍ പെടാതെ രാജ്യം വിടാന്‍ ഖത്തര്‍ സര്‍ക്കാര്‍ സര്‍വ്വതും ചെയ്യുമ്പോഴും ഔട്ട് പാസിനായി ഇന്ത്യന്‍ എംബസയെ സമീപിക്കുന്നവരില്‍ നിന്നും 60 റിയാല്‍ ഈടാക്കുന്നത് തുടരുകയാണ്.

shortlink

Post Your Comments


Back to top button