India

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നോക്കി അക്രമം; ബെംഗളൂരുവില്‍ തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു

ബെംഗളൂരു: കോടതിവിധിയില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ വ്യാപക അക്രമം. നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നോക്കിയാണ് അക്രമം നടക്കുന്നത്. 250ഓളം വാഹനങ്ങള്‍ ഇതിനോടകം കത്തിച്ചു. ഇതില്‍ മുക്കാല്‍ ഭാഗം വാഹനങ്ങളും തമിഴരുടേതാണെന്നാണ് വിവരം. മൂന്ന് മണി കഴിഞ്ഞതോടെ നഗരത്തിലെ എല്ലാ കടകളും അടച്ചിട്ടു.

അടയ്ക്കാത്ത കടകള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. 20 കെപിഎന്‍ ട്രാവല്‍സുകള്‍ കത്തിയിട്ടുണ്ട്. 40 ഓളം ബസുകളെയാണ് തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. കര്‍ണാടക ബസ് സര്‍വ്വീസുകളും വൈകുന്നേരത്തോടെ സര്‍വ്വീസ് നിര്‍ത്തിവെച്ചു. സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി പ്രഖ്യാപിക്കുകയായിരുന്നു. ഐടി കമ്പനികള്‍ വരെ നേരത്തെ തന്നെ അടച്ചിട്ടു. ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ റോഡിലേക്കിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെട്ടു.

പലയിടത്തും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാക്കി. മെട്രോ സര്‍വ്വീസും പലയിടത്തും തടസ്സപ്പെട്ടു. ജയലളിതയുടെ കോലം കത്തിച്ചും നടുറോഡില്‍ തീയിട്ടുമാണ് പ്രതിഷേധം നടന്നത്. ഓണം ആഘോഷിക്കാന്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത മലയാളികളാണ് ശരിക്കും പെട്ടത്. വാഹനങ്ങള്‍ ഒന്നും തന്നെ മൈസൂര്‍ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. ഹൊസൂര്‍ റോഡ്, വൈറ്റ് ഫീല്‍ഡ്, ഡൊങ്ക്‌ളൂരു, മലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം രൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button