UK

അരിസോണയിലെ”ഓണം പൊന്നോണം 2016″ പ്രൌഢഗംഭീരമായി.

ഫീനിക്സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ടമാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായ സദ്യയൊരുക്കിയും സമത്വ സുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ .പ്രവാസി മലയാളികൾക്ക് ഓണമെന്നാൽ ഒത്തുചേരലിന്റെയും സൗഹൃദം പുതുക്കലിന്റെയും വേദികൂടിയാണ്.

കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ.എച്.എ.) യുടെ ഈ വർഷത്തെഓണാഘോഷം ശനിയാഴ്ച്ച സെപ്റ്റംബര്‍ 3മൂന്നിന് എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തിൽ വച്ച് അത്യന്തം വര്‍ണ്ണശബളവും ആകര്‍ഷകവുമായി കൊണ്ടാടി.രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി ഗിരിജമേനോൻ, ദിവ്യഅനുപ് , ലേഖനായർ , നിഷപിള്ള എന്നിവർ ചേർന്ന് തുമ്പയും തുളസിയും ഓര്‍മയില്‍ ഓളമൊരുക്കി പൂപ്പടതീര്‍ത്ത് നോഹരമായപൂക്കളമിട്ടു. തുടർന്ന് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ അൻപതിലധികം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന മഹാതിരുവാതിര അമേരിക്കൻ എക്സ്പ്രസ്സ്ബാങ്കിന്റെ വൈസ് പ്രസിഡന്റ് ശ്യാമള ചാലക്കുടി ഉദ്ഘാടനം ചെയ്തു. രമ്യാഅരുൺ കൃഷ്ണൻ, മഞ്ജുരാജേഷ് എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മഹാതിരുവാതിര കാണികൾക്ക് അത്യപൂർവ കാഴ്ചാനുഭവമായി. നാടന്‍ കലാരൂപങ്ങളുടെ മേളത്തിമിര്‍പ്പില്‍ തിരുവോണത്തിന്റെ വരവറിയിച്ച് നടന്ന അത്തച്ചമയ ഘോഷയാത്ര അരിസോണ സമൂഹത്തിന് നവ്യാനുഭവമായി.

Arizona onam

ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും കൂടെ പുലികളിയും, കഥകളിവേഷവും, മയിലാട്ടത്തിന്റെയും അകമ്പടിയോടെ രാജകീയ പ്രൌഡിയില്‍ ഓലക്കൂടയും ചൂടി തന്റെ പ്രജകളെ കാണാൻ മഹാബലി തമ്പുരാൻ എഴുന്നള്ളിയത് കാണികളെ ആവേശഭരിതരാക്കിയതോടൊപ്പം അവരെ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് ഒരുനിമിഷം കൂട്ടികൊണ്ടുപോയി. പ്രകാശ് മുണ്ടക്കൽ മഹാബലിയായും, കൃഷ്ണകുമാർ പിള്ള കഥകളിക്കാരന്റെയും വേഷം അലങ്കരിച്ചു.

പതിനൊന്നരയോടെ ആരംഭിച്ച ഓണസദ്യക്ക് പ്രസിസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് വിളമ്പിയത്. തുടര്‍ന്ന് രണ്ടുമണിയോടെ കലാസാംസ്കാരിക സമ്മേളനം സുധിർ നായർ , ജോലാൽ, കൃഷ്ണകുമാർപിള്ള, ശിവൻ പിള്ള, വിജേഷ്വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജോലാൽ എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്തതോടൊപ്പം ആരിസോണയിലെ പ്രവാസി സമൂഹം കെ.എച്. എ. ക്കു നൽകി വരുന്ന സഹായ സഹകരണത്തിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതായി അറിയിച്ചു.

ഓണം പ്രവാസിയ്ക്ക് വെറുമൊരാഘോഷം മാത്രമല്ല അത് നമ്മുടെ കലാ സാംസ്കാരികതയും പരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഒരു വേദികൂടിയാവണമെന്ന് സുധീര്‍ കൈതവന തന്റെ ഓണസന്ദേശത്തിൽ സദസ്സിനെ ഓർമിപ്പിച്ചു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്യുന്ന പ്രവാസിമലയാളികൾ വെറും അസോസിയേഷൻ കൂട്ടായ്മയിലേക്കു മാത്രമായി നമ്മുടെ സാംസ്കാരിക പൈതൃകത്തെതളച്ചിടുകയായാണ് ചെയ്യുന്നത്. ലോകം കൈക്കുമ്പിളിലേക്കു ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രണ്ടു സംസ്ക്കാരങ്ങളിലെയും നന്മയെ ഉൾകൊണ്ട് ജീവിക്കാൻ പുതുതലമുറയെ സജ്ജരാക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതനമുക്കുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

തുടർന്ന് 150ഓളം കലാകാരന്മാര്‍ പങ്കെടുത്ത കലാവിരുന്ന് കാണികളുടെ നിലക്കാത്ത കൈയ്യടികളോടെയും ഹര്‍ഷാരവത്തോടെയും അരങ്ങേറി. അനിതപ്രസീദ്, മഞ്ജുരാജേഷ്, രമ്യഅരുൺ എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, കപ്പിള്‍ ഡാന്‍സ് എന്നിവ അത്യന്തം മികച്ചതും മനോഹരവും ആയിരുന്നു.രമായ ഗാനങ്ങൾ ആലപിച്ചു. ഇരുപതടി നീളത്തിൽ ബാബു തിരുവല്ലയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച കെ.എച്. എ. പള്ളിയോടവും, തുഴക്കാരും, പാട്ടുകാരും കാണികളുടെ പ്രേത്യേക പ്രശംസക്ക് പാത്രമായി. ഷെറി ,സുരേഷ് , സുധിർ, മനു നായർ, ആനന്ദ് , ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച കോമഡിബാലെ മികച്ച നിലവാരം പുലർത്തി. വിവിധ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ, കുരുന്നു പ്രതിഭകൾ നിരവധി കലാപരിപാടികളിൽ ഭാഗഭാക്കായി. അരുൺകൃഷ്ണൻ ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിപറഞ്ഞതോടൊപ്പം ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ അംഗങ്ങള്‍ക്കും ,നിസ്വാര്‍ത്ഥമാതയോടെ ചുമതലകള്‍ കൈകാര്യം ചെയ്ത വോളണ്ടിയര്‍മാര്‍ക്കും, എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കൂടാതെ,സ്പോണ്‍സര്‍മാര്‍ക്കും സംഘടനയുടെ പേരിൽ ഹൃദയംഗമമായ നന്ദി അറിയിച്ചു, ദേശീയ ഗാനാലാപനത്തോടെ ഒരുദിവസം നീണ്ടുനിന്ന ഈവർഷത്തെ ഓണാഘോഷത്തിന് തിരശീല വീണു.അബുഅർഷാദ് ,അദിതിദത്ത, വിജേഷ് ഗോപാല്‍ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

Ariozha05Arizona02Arioza04

shortlink

Related Articles

Post Your Comments

Related Articles


Back to top button