ചണ്ഡിഗഡ്: പ്രകാശ് സിങ് ബാദല്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് 27 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പഞ്ചാബ് നിയമസഭയ്ക്കുള്ളില്‍ അന്തിയുറങ്ങി. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് സംഭവം. നിയമസഭയില്‍ നിലത്തും സീറ്റുകളിലുമായാണ് രാത്രി മുഴുവന്‍ എംഎല്‍എമാര്‍ കഴിഞ്ഞത്.
ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ – ബിജെപി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാലിത് ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച സഭ പിരിഞ്ഞതിനുശേഷവും എംഎല്‍എമാര്‍ ഇവിടംവിട്ടു പോകാന്‍ തയാറാകാതിരുന്നത്.അര്‍ധരാത്രി ഒരു മണിയോടെ സഭയിലെ ജീവനക്കാരെല്ലാം തന്നെ ഇവിടെനിന്നും പോയി. തുടര്‍ന്ന് എംഎല്‍എമാര്‍ മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണ് കഴിഞ്ഞത്.
Post Your Comments