NewsGulf

അമേരിക്കയുടെ പുതിയ നിയമങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ; നിയമം ഏറ്റവും അധികം ബാധിക്കുന്നത് സൗദി- അമേരിക്ക ബന്ധത്തെ

തീവ്രവാദം സംബന്ധിച്ച് അമേരിക്കയുടെ പരിഗണനയിലുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങൾ. ജി.സി.സി ലോകരാഷ്ട്രങ്ങളുടെ പരമാധികാരം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭാ ചട്ടങ്ങളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ് പുതിയ നിയമമെന്ന് കുറ്റപ്പെടുത്തി. അറബ് ലീഗും യുഎഇയും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ പുതിയ തീവ്രവാദവിരുദ്ധ നിയമം ഭീകരാക്രമണത്തിന് ഇരയായവര്‍ക്കോ, അവരുടെ കുടുംബങ്ങള്‍ക്കോ ആക്രമണവുമായി ഏതെങ്കിലും വിദേശരാജ്യം ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ആ രാജ്യത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതാണ് . കഴിഞ്ഞ ദിവസം ഈ നിയമത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നൽകിയിരുന്നു.

നിയമം പ്രസിഡണ്ട് അനുമതി കൂടി ലഭിച്ചാല്‍ പ്രാബല്യത്തിലാകും. എന്നാല്‍ ഈ നിയമം രാജ്യാന്തര ബന്ധങ്ങള്‍ സംബന്ധിച്ച തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിലപാട്. അപകടകരമായ രീതികളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്ന നിയമം രാജ്യാന്തര തത്വങ്ങളുടെ ലംഘനമാണെന്ന് യുഎഇ വ്യക്തമാക്കി. തെറ്റായ സമയത്താണ് അമേരിക്ക പുതിയ നിയമം കൊണ്ടുവന്നതെന്നും അറബ് മേഖലയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇത് വഴി വയ്ക്കുമെന്ന് അറബ് ലീഗും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രസിഡന്‍റ് പുതിയ നിയമത്തിന് അനുമതി നല്‍കരുതെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെയും അറബ് ലീഗിന്‍റെയും ആവശ്യം.ഈ നിയമം അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമാകുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ പേരില്‍ സൗദിക്കെതിരെ അമേരിക്കയില്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button