Technology

മെസേജുകളുടെ ബാഹുല്യം മൂലമുള്ള സമയനഷ്ടം ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്!

വാട്‌സ്ആപ്പ് മെസേജുകള്‍ നോക്കാതെ തന്നെ മെസേജുകള്‍ വായിച്ചു കൊടുക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. സ്പീക്ക് എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പേര്. വാട്‌സ്ആപ്പില്‍ മെസേജ് കേള്‍ക്കാനായി സ്പീക്ക് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഡിവൈസ് സ്വയം മെസേജ് ഉറക്കെ വായിച്ചു തരുന്ന വിധത്തിലാണ് ഇത് തയ്യാറാക്കുന്നത്.

സ്‌ക്രോള്‍ ചെയ്ത് മെസേജ് വായിക്കാന്‍ സൗകര്യമില്ലാത്തവർക്കും വാഹനമോടിക്കുന്നവർക്കും ഈ ആപ്ലിക്കേഷൻ സൗകര്യമായിരിക്കും. ഇതിലൂടെ സമയവും ലാഭിക്കാം. ഫീച്ചറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button