India

അശ്ലീല കമന്റടിച്ച യുവാവിനെ പെണ്‍കുട്ടി കൈകാര്യം ചെയ്തത് ഇങ്ങനെ ; വീഡിയോ കാണാം

അശ്ലീല കമന്റടിച്ച യുവാവിനെ പെണ്‍കുട്ടി കൈകാര്യം ചെയ്തത് ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. പ്രതികരണ ശേഷി നഷ്ടപ്പടുന്നതാണ് ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് കാരണമെന്നതിന് ഒരു തെളിവ് കൂടിയാണ് ഈ വീഡിയോയിലൂടെ പുറത്തു വരുന്നത്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം.

സ്‌കൂളിലേക്ക് പോകുമ്പോള്‍ അശ്ലീല കമന്റ് അടിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പൂരി മുഖത്തടിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്കൊപ്പം ചേര്‍ന്നു. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടി. യുവാവ് ഒരു പടിക്കെട്ടില്‍ ഇരിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അടിക്കുമ്പോള്‍ കയ്യുയര്‍ത്തി തടുക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ കൈ ആരോ പിടിച്ചു വയ്ക്കുന്നുണ്ട്. രണ്ടു കവിളത്തും ചെരുപ്പൂരി അടിച്ച പെണ്‍കുട്ടി യുവാവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ചെയ്തു. ഇടയ്ക്ക് കാണികളില്‍ ഒരാളില്‍ നിന്നും ഒരു ചവിട്ടും കിട്ടി യുവാവിന്. അടിയേറ്റു വീണ യുവാവിനെ പിടിച്ചെഴുന്നേല്‍പിച്ച് വീണ്ടും അടിക്കുന്നുണ്ട്. കണ്ടുനിന്നവരില്‍ ആരോ ആണ് വീഡിയോ പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button