NewsInternational

നരേന്ദ്രമോദിയുടെ നേതൃശേഷിയെ പുകഴ്ത്തിയും ഇന്ത്യ-അമേരിക്ക സഹകരണത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയും വൈറ്റ്ഹൗസ്

ഇന്ത്യയും അമേരിക്കയും സഹകരിക്കുമ്പോള്‍, തങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനൊട്ടാകെയും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വൈറ്റ്ഹൗസ്. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലാവോസ്യന്‍ തലസ്ഥാനമായ വിയന്‍ടിയനില്‍ കൂടിക്കാഴ്ച നടത്തി ഒരാഴ്ചയ്ക്കുള്ളിലാണ് വൈറ്റ്ഹൗസ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

“പരസ്പര പ്രാധാന്യമുള്ള ഒരു പറ്റം വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അവസരം ലഭിച്ചു. പ്രായോഗികമായ ഒരു പരിഹാരമാര്‍ഗ്ഗം ലക്ഷ്യമാക്കി മുന്നോട്ടുപോകാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒരു തീരുമാനം ഉണ്ടാകുമോ എന്നകാര്യത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ ധാരാളം സംശയങ്ങള്‍ ഉടലെടുത്തിരുന്നു. പക്ഷേ ഒരു പ്രായോഗിക പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. അതിനുള്ള എല്ലാ അഭിനന്ദനങ്ങളും അദ്ദേഹം അര്‍ഹിക്കുന്നു. പ്രസിഡന്‍റ് ഒബാമ അടക്കമുള്ള ലോകനേതാക്കളുമായി മികച്ചരീതിയില്‍ ആശയവിനിമയം നടത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്,” വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജോഷ്‌ ഏണസ്റ്റ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്‍റേയും പ്രധാനമന്ത്രി മോദിയുടേയും നേതൃശേഷിയുടെ മികവുകൊണ്ട് കൈവരിക്കാന്‍ സാധിച്ച പരസ്പരസഹകരണത്തിന്‍റെ നാള്‍വഴികള്‍ ഓര്‍ത്ത് പ്രസിഡന്‍റ് ഒബാമ എന്നും അഭിമാനിക്കുമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ഏണസ്റ്റ് പറഞ്ഞു.

14-ആമത് ഇന്ത്യ-ആസിയാന്‍ സമ്മേളനത്തിന്‍റെ ഭാഗമായാണ് കഴിഞ്ഞയാഴ്ച വിയന്‍ടിയനില്‍ മോദി-ഒബാമ കൂടിക്കാഴ്ച്ച നടന്നത്. രണ്ട് നേതാക്കന്മാരും തമ്മില്‍ രണ്ട് വര്‍ഷത്തിനിടെ നടത്തുന്ന എട്ടാമത് കൂടിക്കാഴ്ചയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button