NewsInternational

സ്നോഡനെ രാജ്യവിരുദ്ധനായി ചിത്രീകരിച്ച് അമേരിക്ക

വാഷിങ്ങ്ടൺ: രാജ്യസുരക്ഷയ്ക്ക് മുൻ അമേരിക്കൻ രഹസ്യാന്വേഷേണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്‌നോഡന്‍ വലിയ കോട്ടം വരുത്തിയെന്ന് വൈറ്റ്ഹൗസ്. സ്‌നോഡന്‍ സഹപ്രവർത്തകരുമായി കളവു പറഞ്ഞു കലഹിച്ച വിവരങ്ങൾ ചോർത്തിയയാളാണ് എന്ന് അമേരിക്കൻ ഹൗസ് കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌നോഡന്‍ അമേരിക്കയുടെ ശത്രുക്കൾക്ക് ഉപകാരപ്പെടുന്ന രഹസ്യരേഖകൾ ചോർത്തി നല്കുകയായിരുന്നുവെന്നും അല്ലാതെ സ്‌നോഡന്‍ അവകാശപ്പെടുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളൊന്നും നടന്നിട്ടില്ലെന്നും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോൾ 36 പേജുള്ള അന്വേഷണ റിപ്പോർട്ടിലെ 4 പേജുള്ള സംക്ഷിപ്തരൂപം മാത്രമേ പുറത്തു വന്നിട്ടുള്ളൂ.

അമേരിക്കൻ സുരക്ഷയ്ക്കുണ്ടാക്കിയ ആഘാതം പൂർണ്ണമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിലും തീവ്രവാദികൾക്കും ശത്രുരാജ്യങ്ങൾക്കും ഒരു പോലെ ഉപയോഗപ്രദമായ രഹസ്യങ്ങളാണ് സ്‌നോഡന്‍ പുറത്തു വിട്ട രേഖകളിൽ ഉള്ളതെന്ന് കമ്മിറ്റി പറഞ്ഞു. ബുധനാഴ്ച അധികാരം വിട്ടൊഴിയും മുൻപ് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സ്‌നോഡനു മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകൾ രംഗത്തെത്തിയിരുന്നു.

ഒബാമ രഹസ്യ സുരക്ഷാ രേഖകള്‍ അനധികൃതമായി കൈമാറിയെന്ന കേസില്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്ന എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കില്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button