Funny & Weird

ഈ മ്യൂസിയത്തിലേക്ക് വരൂ, സ്വര്‍ണ്ണ ടോയ്ലറ്റില്‍ കാര്യം സാധിക്കാം!!!

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഗൂഗന്‍ഹെയിം മ്യൂസിയത്തിലെ ഇപ്പോഴത്തെ മുഖ്യആകര്‍ഷണം “അമേരിക്ക” എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഒരു സ്വര്‍ണ്ണ ടോയ്ലറ്റാണ്. മ്യൂസിയം സന്ദര്‍ശിക്കുന്ന പൊതുജനങ്ങളുടെ സ്വകാര്യആവശ്യങ്ങള്‍ക്കായി ഈ സ്വര്‍ണ്ണ ടോയ്ലറ്റ് ഒരുക്കിയിരിക്കുന്നത് മ്യൂസിയം ബില്‍ഡിംഗിന്‍റെ നാലാം നിലയിലാണ്.

കലയുടെ ജനഹൃദയങ്ങളുമായുള്ള അടുപ്പം പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതാണ്, ഒരു കലാരൂപം എന്ന രീതിയില്‍ക്കൂടി ഒരുക്കിയിരിക്കുന്ന ഈ സ്വര്‍ണ്ണ ടോയ്ലറ്റ് എന്നാണ് മ്യൂസിയം അധികൃതരുടെ വിലയിരുത്തല്‍.

ഇറ്റാലിയന്‍ കലാകാരന്‍ മൗറീസ്യോ കാറ്റെലന്‍ ആണ് ഈ സ്വര്‍ണ്ണ ടോയ്ലറ്റിന്‍റെ സൃഷ്ടാവ്. വെള്ളിയാഴ്ച മുതല്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് ഒരു സാധാരണ ടോയ്ലറ്റ് പോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സമകാലികകല വിഭാഗത്തിന്‍റെ ക്യൂറേറ്റര്‍ കാതറിന്‍ ബ്രിന്‍സണ്‍ പറഞ്ഞു.

സ്വര്‍ണ്ണ ടോയ്ലറ്റിന്‍റെ ഉപയോഗം തികച്ചും സൗജന്യവും ആയിരിക്കും. ചില്ലറ മോഷണ ശ്രമങ്ങളൊക്കെയുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ടോയ്ലറ്റിനു വെളിയില്‍ സദാജാഗരൂകനായി നിലയുറപ്പിക്കും.

shortlink

Post Your Comments


Back to top button