KeralaNews

വധശിക്ഷ വേണ്ട: ഗോഡ്സെയെപ്പോലും തൂക്കിലേറ്റരുത് -എം.എ.ബേബി

തിരുവനന്തപുരം● വധശിക്ഷയ്ക്കെതിരായ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് കൊലകുറ്റംതെളിയിക്കാന്‍ വേണ്ടിയാണെന്നും അത് തെളിയിക്കപ്പെട്ടാലും ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നല്‍കുന്നതിന് പകരം മരണംവരെ കഠിന തടവിലിടണമെന്നാണ് തന്റെ അഭിപ്രായമെന്നും ബേബി പറഞ്ഞു.

വധശിക്ഷ നിയമപുസ്കത്തില്‍ നിന്ന് എടുത്ത് കളയണമെന്ന് പറഞ്ഞ ബേബി ഗോവിന്ദച്ചാമിയെ എന്നല്ല ഗാന്ധിയെ വധിച്ച ഗോഡ്സയെ പോലും തൂക്കിലേറ്റരുതെന്നാണ് സി.പി.എമ്മിന്റെ ദാര്‍ശനിക നിലപാടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗോവിന്ദച്ചാമിയ്ക്ക് 100 തവണ വധശിക്ഷ നല്‍കണമെന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ അഭിപ്രായമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വധശിക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും. ഇതിനായാണ് തിരുത്തല്‍ ഹര്‍ജി നല്‍കുന്നത്. പാര്‍ട്ടിയുടെ നിലപാടിനെ ഇതുമായി കൂട്ടിയിളക്കേണ്ടതില്ലെന്നും ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button