IndiaCrime

പെണ്‍കുട്ടിയെ അപമാനിച്ചു; ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: പെണ്‍കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ മറ്റ് സമുദായത്തിലെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. വാക്ക്തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ പ്രദേശത്തെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button