NewsIndia

ഇന്ത്യൻ ടീമിൽ തനിക്ക് പ്രിയപ്പെട്ടതാരാണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാരെയാണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയാണ് തന്റെ ഇഷ്ട ക്യാപ്റ്റനെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. കോഹ്‌ലി മികച്ച കളിക്കാരനാണെന്നും തന്റെ ചെറിയ കരിയറിനുളളില്‍ തന്നെ രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവകള്‍ നല്‍കിയിട്ടുണ്ടെന്നും കോഹ്‌ലിയുടെ പോരാട്ട വീര്യവും ആക്രമണോത്സുഗതയും വിജയിക്കാനുളള ദാഹവും മാതൃകാപരമാണെന്നും ഗാംഗുലി വ്യക്തമാക്കി.

2019 ലോകകപ്പില്‍ കോഹ്‌ലിയായിരിക്കണം ടീം ഇന്ത്യയെ നയിക്കണമെന്ന് ഗാംഗുലി നേരത്തെയും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഏഴ് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button