KeralaNews

നമ്മുടെ മൊബൈൽ വിപ്ലവത്തിന് നാന്ദി കുറിച്ച ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇരുപത് വയസ്സ്

കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്നലെ 20 വയസ് തികഞ്ഞു.മലയാളത്തിന്‍റെ പ്രശസ്ത കഥാകാരൻ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ മൊബൈൽ ഫോൺ ഉപയോഗിച്ചത്..1996 സപ്തംബര്‍ 17ന് എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് എസ്കോട്ടല്‍ മൊബൈല്‍ സേവനം തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖല കമന്‍റാന്‍റ് എ.ആര്‍ ടണ്ഠനുമായി സംസാരിച്ച് ഉദ്ഘാടനം ചെയ്തത്.

1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്കോട്ടലിന്റെ സേവനം ആരംഭിച്ചത് ഒക്ടോബര്‍ മാസത്തിലാണ്.ഇതേ വർഷം തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്. തുടർന്ന് 2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും ചെയ്തു.തുടർന്ന് വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ  കേരളത്തില്‍ മൊബൈല്‍  വിപ്ലവം തന്നെ അരങ്ങേറുകയായിരിന്നു.1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button