News

തെരുവില്‍ നിന്ന് അറിവിന്റെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയര്‍ത്തപ്പെട്ട ജയവേലിന്‍റെ കഥയറിയാം!

ഉമാമുത്തുരാമൻ എന്ന സാമൂഹികപ്രവർത്തക ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ജയവേൽ എന്ന ഇരുപത്തിരണ്ടുകാരന്റെ ജീവിതം പുതിയൊരു വഴിത്തിരിവിലേക്കെത്തുമായിരുന്നില്ല. ചെന്നൈയിലെ തെരുവിൽ അലഞ്ഞുതിരിഞ്ഞ ജയവേൽ ഇന്നെത്തിനിൽക്കുന്നത് അർഥവത്തായൊരു ജീവിതത്തിന്റെ പുതിയ തലത്തിലാണ് .ഒരു പക്ഷേ ജയവേൽ പോലും സ്വപ്‌നം കണ്ടു കാണില്ല ഇങ്ങനൊരു ജീവിതം.ജയവേൽ എന്ന ഇരുപത്തിരണ്ടുകാരന്റെ ജീവിത കഥ കേട്ടാൽ മനസിലാകും ദൈവത്തിന്റെ ഒരു അദൃശ്യ ശക്തി ജയവേലിനെ പിന്തുടർന്നിരുന്നുവെന്ന്.

എൺപതുകളുടെ ആരംഭത്തിലാണ് ജയവേലിന്റെ കുടുംബം കൃഷിയിലെ നഷ്ടത്തെതുടർന്ന് ചെന്നൈയിൽ എത്തുന്നത്. ജയവേൽ ജനിച്ചതും വളർന്നതുമെല്ലാം തെരുവിന്റെ സന്തതിയായിട്ടാണ്.പിന്നീടുള്ള ജയവേലിന്റെ ജീവിതം തെരുവിലെ ഭിക്ഷാടനത്തിനായി മാറ്റിവയ്ക്കുകയായിരുന്നു.1999ലാണ് ജയവേലിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്.ദൈവത്തിന്റെ ആദ്യ കര സ്പർശം ജയവേലിനെ സ്പർശിച്ച നിമിഷം.ഉമാമുത്തുരാമൻ എന്ന സാമൂഹ്യപ്രവർത്തക ജയവേലിനെ കൈപിടിച്ചുയർത്താൻ എത്തുകയായിരുന്നു.

ഉമാമുത്തുരാമൻ എന്ന സാമൂഹികപ്രവർത്തക തെരുവിലെ ജീവിതങ്ങളെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്നതിന്റെ ഭാഗമായാണ് ജയവേലിനെ കണ്ടെത്തുന്നത്.ജയവേലിൽ എന്തോ പ്രത്യേകത തോന്നിയ ഉമ തന്റെ സന്നദ്ധസംഘടനയായ ചാരിറ്റബൾ ട്രസ്റ്റിലൂടെ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ തയ്യാറായി. തുടക്കത്തിൽ പഠനത്തിന് ജയവേൽ ഒട്ടും തയ്യാറായിരുന്നില്ല.എന്നാൽ ഉമയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി പഠനം ജയവേലിന് ഒരു ഹരമായി മാറുകയായിരുന്നു.പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ജയിച്ച ജയവേലിന്റെ ജീവിതത്തിനു അവിടെ നിന്നൊരു പുതിയ ജീവിതം വീണ്ടും തുറന്നുകിട്ടുകയായിരിന്നു.പന്ത്രണ്ടാം ക്ലാസ്സിലെ വിജയം ജയവേലിനെ എത്തിച്ചത് കേംബ്രിഡ്ജ് സർവകലാശാലയിലേക്കാണ് .

കേംബ്രിഡ്ജ് യൂണിവേഴ്സ്റ്റിയുടെ എൻജിനിയറങ്ങ് പ്രവേശനപരീക്ഷ എഴുതി വിജയിച്ച ജയവേലിന് അഡ്വാൻസ് ഓട്ടോമൊബൈൽ എൻജിനിയറിങ്ങിന് പ്രവേശനം ലഭിക്കുകയായിരിന്നു .കോഴ്സ് പൂർത്തിയാക്കിയ ജയവേൽ ഓട്ടോമൊബൈൽ എൻജിനിയറങ്ങിന്റെ തന്നെ ഭാഗമായ Performance Car Enhancement Technology Engineering പഠിക്കാനായി ഇറ്റലിയിലേക്ക് പോവുകയാണ്. ജയവേലിന്റെ പഠനത്തിനായി 17 ലക്ഷം രൂപയാണ് വേണ്ടിവരിക.സുമനസ്സുകളുടെ സഹായത്തോടെയാണ് എൻ.ജി അത് പ്രാവർത്തികമാക്കിയത്.ജയവേലിന്റെ ഇറ്റലിയിലെ പഠനത്തിന് ഇനിയും പണം ആവശ്യമാണ് എന്നാൽ എത്ര പണം ചെലവായാലും ജയവേലിന്റെ ലക്ഷ്യം പൂർത്തിയാക്കുകയാണ് തങ്ങളുടെ സ്വപ്നമെന്ന് ഉമാമുത്തുരാമന്‍ പറയുന്നു.തെരുവിൽ നിന്ന് ആകാശത്തോളം ഉയർന്ന ജയവേലിന്റെ ജീവിതം ഇനിയും ഒരുപാട് ജീവിതങ്ങൾക്ക് പ്രചോദനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button