NewsIndia

ധോണിക്കെതിരെ പരാമർശവുമായി ഗൗതം ഗംഭീർ

ഡൽഹി : ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമ ഇറങ്ങുന്നതിനെതിരെ പറയാതെ പറഞ്ഞ് ഗൗതം ഗംഭീർ. ധോണിയുടെ പേരെടുത്ത് പറ‍യാതെ തന്നെ ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തേക്കുറിച്ച് സിനിമ എടുക്കുന്നതിനെക്കുറിച്ച് ഗംഭീർ വിമർശിച്ചു.

ക്രിക്കറ്റ് താരങ്ങളുടെ ജീവചരിത്ര സിനിമയില്‍ താൻ വിശ്വസിക്കുന്നില്ലെന്നും ഒരു ക്രിക്കറ്റ് താരത്തേക്കാള്‍ രാജ്യത്തിനുവേണ്ടി കൂടുതല്‍ സംഭാവന ചെയ്തവർ ഉണ്ട്. അവരുടെ ജീവിതമാണ് സിനിമയാക്കേണ്ടതെന്നും ഗൗതം ഗംഭീർട്വിറ്ററിൽ കുറിച്ചു. ധോണി ക്യാപ്റ്റൻ ആയിരുന്നപ്പോഴേ ധോണിയും ഗംഭീറും തമ്മിലുള്ള ബന്ധം സുഗമമായിരുന്നില്ല. ഫോമില്ലായ്മയുടെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ ഗംഭീര്‍ പിന്നീടൊരിക്കലും ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയിട്ടുമില്ല. എന്നാൽ അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയിൽ‌ ഇന്ത്യ ബ്ലൂ ടീമിനെ നയിച്ച ഗംഭീർ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച്ച വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button