Kerala

മൂന്നരമണിക്കൂറോളം മാണിയെ ചോദ്യം ചെയ്തു; സര്‍ക്കാരിന് 1.66കോടി നഷ്ടം വരുത്തിയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ഓണത്തിനും മാണിയെ സ്വസ്ഥമായി ഇരിക്കാന്‍ വിജിലന്‍സ് അനുവദിച്ചില്ല. ഉത്രാടദിനത്തില്‍ മാണിയെ മൂന്നരമണിക്കൂറോളമാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. ചിങ്ങവനത്തെ ബാറ്ററി യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മാണിയെ ചോദ്യം ചെയ്തത്. ആറു വര്‍ഷം കൊണ്ട് ഖജനാവിന് 1.66 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ മാണി നിഷേധിച്ചു. വാറ്റ് നിയമത്തിലെ പിശകുകള്‍ തിരുത്തുക മാത്രമാണ് താന്‍ ചെയ്തത്. ചിങ്ങവനത്തെ സൂപ്പര്‍ പിഗ്മെന്റ്സിന് 2015-2016 ബജറ്റില്‍ നികുതിയിളവ് നല്‍കിയെന്നാണ് പരാതി.

ബാറ്ററികളുടെ നിര്‍മാണത്തിനുള്ള ലെഡ് ഓക്സൈഡിന് 12.5 മുതല്‍ 13.5 ശതമാനംവരെ നികുതി ഈടാക്കിക്കൊണ്ടിരിക്കെ 2013ലെ ബജറ്റില്‍ ബെന്നി എബ്രഹാമിനായി നികുതിയില്‍ എട്ടര ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലന്‍സ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button