India

തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി

ശ്രീനഗര്‍ : തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി. തീ പടരുന്നതു ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയായിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം 200 മീറ്ററോളം റണ്‍വേയില്‍ നിന്നു തെന്നിമാറി. ഉടന്‍തന്നെ അഗ്‌നിശമനസേന പ്രവര്‍ത്തകരെത്തി തീ അണച്ചു. ടയറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതൊഴിച്ചാല്‍ മറ്റു കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം സുരക്ഷിതനാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. മിഗ്21 വിമാനം തെന്നിമാറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതു കൊണ്ട് ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button